വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വിലയില്‍ കുറവ് വരുത്തുന്നു. ഡയബറ്റിക്സ്, ഹൈപ്പര്‍ടെന്‍ഷന്‍, ആസ്ത്മ എന്നീ രോഗങ്ങള്‍ക്കടക്കമുള്ള മരുന്നുകള്‍ക്ക് പത്ത് ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്.
ഒമാന്‍: രാജ്യത്ത് വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വിലയില്‍ കുറവ് വരുത്തുന്നു. ഡയബറ്റിക്സ്, ഹൈപ്പര്‍ടെന്‍ഷന്‍, ആസ്ത്മ എന്നീ രോഗങ്ങള്‍ക്കടക്കമുള്ള മരുന്നുകള്‍ക്ക് പത്ത് ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നുമുതല്‍ മരുന്നുകളുടെ വിലയില്‍ കുറവുവരുത്തുമെന്ന്കാട്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ അഫെയേഴ്സ് ആന്‍ഡ്ഡ്രഗ് കണ്‍ട്രോള്‍ സ്വകാര്യ ഫാര്‍മസികള്‍ക്കും ഡ്രഗ് സ്റ്റോറുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. നേരത്തെ രണ്ടുതവണ മാറ്റിവെച്ച തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
വില കുറവുവരുത്തിയ പട്ടികയിലുള്ള മരുന്നുകളുടെ പുതുക്കിയ വില വൈകാതെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. സ്ഥാപനങ്ങള്‍ അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. മരുന്നുവില ജി.സി.സി തലത്തില്‍ ഏകീകരിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.