Currency

ലണ്ടനില്‍ പുതിയ പുകയില നിയമം 21 മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Saturday, May 6, 2017 6:15 pm

ലണ്ടന്‍: രാജ്യത്ത് പുതിയ പുകയില നിയമം വരുന്നു. മേയ് 21 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും. ഇതോടെ ഇപ്പോള്‍ ലഭിക്കുന്ന പത്ത് സിഗരറ്റ് അടങ്ങിയ ചെറിയ പാക്കറ്റുകള്‍, 10,20 ഗ്രാം ടുബാക്കോ റോളിങ്ങുകള്‍ എന്നിവ പൂര്‍ണമായും വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടും. സിഗരറ്റ് പാക്കറ്റുകളുടെ ഭംഗിയിലും കാര്യമായ മാറ്റം ഉണ്ടാകും. ആകര്‍ഷകമല്ലാത്ത രീതിയില്‍ മാത്രമേ പാക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ പാടുള്ളൂ. മെന്തോള്‍, വാനില, സ്പൈസസ്, ഫ്രൂട്ട്, ക്യാന്‍ഡി തുടങ്ങിയ ഫ്ളേവറുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ഏറ്റവും വില കുറഞ്ഞ സിഗരറ്റിന് ഇനി 8.82 പൗണ്ടാകും വില. വില വര്‍ധിക്കുന്നതോടെ സിഗരറ്റ് ഉപഭോഗം കുറയ്ക്കാമെന്ന് സര്‍ക്കാര്‍വാദിക്കുമ്പോള്‍ ജനങ്ങള്‍ പൂര്‍ണമായും സിഗരറ്റ് ഉപേക്ഷിക്കില്ലെന്നും ഉപയോഗം കുറയ്ക്കുകയാകും ചെയ്യുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ആകര്‍ഷകമായ രൂപഭംഗി ചെറുപ്പക്കാരെ സിഗരറ്റ് വലിയിലേക്ക് അടുപ്പിക്കുന്നതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാക്കറ്റുകളുടെ രൂപഭംഗിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടത്. ഇനി മുതല്‍ പാക്കറ്റുകളില്‍ പുകയില മൂലമുണ്ടാകുന്ന രോഗങ്ങളുടെ പേരും ഉള്‍പ്പെടുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x