
ബ്രിസ്ബേൺ: ബ്രിട്ടണും യുണൈറ്റഡ് സ്റ്റേറ്റ്സിനും പിന്നാലെ വിമാനത്തിനുള്ളിൽ ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവ നിരോധിക്കുന്ന കാര്യം ഓസ്ട്രേലിയയും പരിഗണിക്കുന്നു. പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ആണ് ഇക്കാര്യം അറിയിച്ചത്.
ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്കു വരുന്ന വിമാനങ്ങളിൽ ലാപ്ടോപ്പുകൾക്കു നിരോധനം ഏർപ്പെടുത്താനാണ് ആലോചന. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യസുരക്ഷ തനിക്കു പ്രധാനമാണെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു ടേൺബുൾ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ നയതന്ത്രപ്രതിനിധികളും തമ്മിൽ വ്യോമായാന മേഖലയിലെ സുരക്ഷാഭീഷണിയെ സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകണം ഓസ്ട്രേലിയ ഇത്തരമൊരു നിരോധനത്തെ കുറിച്ചു ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.