Currency

സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു

സ്വന്തം ലേഖകൻTuesday, August 23, 2016 10:29 am

സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരുന്ന ആളാണ് ഇന്ത്യൻ വംശജനായ എസ്.ആര്‍. നാഥന്‍

സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ് ആര്‍ നാഥന്‍ (സെല്ലപ്പുറം രാമനാഥന്‍ –92) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പ്രധാനമന്ത്രി ലീ ലൂങിന്റെ ഓഫീസ് അറിയിച്ചു. സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരുന്ന ആളാണ് എസ്.ആര്‍. നാഥന്‍. സിംഗപ്പൂരിന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാവിലെ 9.48ന് സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1999 മുതല്‍ തുടച്ചയായി 2011 വരെ സിംഗപ്പൂരിന്റെ പ്രസിഡന്റായിരുന്നു. 1999ല്‍  പ്രസിഡന്റ് പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകയും അദ്ദേഹത്തിനുണ്ട്. കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരുന്നതും ഏറെ ജനകീയനായ എസ് ആര്‍ നാഥനാണ്.

തമിഴ്‌നാട്ടില്‍നിന്നും സിംഗപ്പൂരിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബത്തിലാണ് 1924 ൽ അദ്ദേഹം ജനിച്ചത്. . വിദ്യാഭ്യാസത്തിന് ശേഷം സിംഗപ്പൂര്‍ മെഡിക്കല്‍ സോഷ്യല്‍  സര്‍വീസില്‍ ചേര്‍ന്ന നാഥന്‍ തുടര്‍ന്ന് വിവിധ മേഖലകളില്‍ 40 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷമാണു നാഥന്‍ സിംഗപ്പൂര്‍ പ്രസിഡന്റായത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നാണ് പൊതുരംഗത്ത് നിന്ന് അദ്ദേഹം മാറി നിന്നത്. എസ് ആര്‍ നാഥന്റെ നിര്യാണത്തില്‍ സിംഗപ്പൂര്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു”

  1. We are a group of volunteers and starting a new scheme in our community.
    Your web site provided us with valuable information to work on. You’ve done an impressive job and our whole community will be grateful to
    you.

  2. There’s certainly a great deal to know about this issue.
    I really like all the points you made.

Comments are closed.

Top
x