സിംഗപ്പൂർ : സിംഗപ്പൂരിലെ തീവ്രവാദ സാധ്യതാനിരക്ക് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ ഐഎസ്ഐഎസ് ആക്രമണങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തീവ്രവാദ സാധ്യത വളരെയധികം കൂടുതലായ പ്രദേശങ്ങളായി തെക്കുകിഴക്കൻ രാജ്യങ്ങളായ ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നിവയെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തീർത്തും തീവ്രവാദ സാധ്യതയില്ല എന്നതിൽ നിന്നും താരതമ്യേന സാധ്യതക്കുറവ് എന്ന പട്ടികയിലേക്കാണ് സിംഗപ്പൂരിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.
തീരെ തീവ്രവാദ സാധ്യത ഇല്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റിൽ ന്യൂസീലാന്റ്, ഭൂട്ടാൻ എന്നിവയാണ്. സിംഗപ്പൂർ ജനത വിനോദസഞ്ചാരത്തിനായി ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന ജപ്പാൻ ,തായ്‌വാൻ ,ഹോങ്കോങ്ങ് എന്നീ സ്ഥലങ്ങൾക്ക് സിംഗപ്പൂരിന്റെ അതേ സാധ്യത മാത്രമാണ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.