Currency

പുലിക്കുട്ടിയെ പാലൂട്ടുന്ന സിംഹം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ച

സ്വന്തം ലേഖകന്‍Thursday, July 20, 2017 1:33 pm
Play

അഞ്ചു വയസ്സ് പ്രായമുള്ള പെണ്‍ സിംഹം ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള പുലിക്കുഞ്ഞിന് പാലു കൊടുക്കുന്നതാണ് ആ സ്നേഹക്കാഴ്ച. ടാന്‍സാനിയയിലെ ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഈ കാഴ്ചയെ ചിലര്‍ വിശേഷിപ്പിച്ചത 'അദ്ഭുതക്കാഴ്ച' എന്നാണ്.

ആഫ്രിക്കന്‍ സിംഹങ്ങളും പുള്ളിപ്പുലികളും പരസ്പരം കണ്ടാല്‍ കടിച്ചു കീറി കൊല്ലുന്ന സ്വഭാവം. പക്ഷേ ജന്തുസ്നേഹികള്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച മറ്റൊരു സ്നേഹക്കാഴ്ചയാണ്. അഞ്ചു വയസ്സ് പ്രായമുള്ള പെണ്‍ സിംഹം ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള പുലിക്കുഞ്ഞിന് പാലു കൊടുക്കുന്നതാണ് ആ സ്നേഹക്കാഴ്ച. ടാന്‍സാനിയയിലെ ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഈ കാഴ്ചയെ ചിലര്‍ വിശേഷിപ്പിച്ചത ‘അദ്ഭുതക്കാഴ്ച’ എന്നാണ്. കാരണം ഇത്തരമൊരു കാഴ്ച ഇന്നേവരെ ലോകത്തിനു മുന്നിലെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വന്യമൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിച്ച ഒരു ഫൊട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ ലോകമാധ്യമങ്ങളില്‍ തന്നെ പ്രാധാന്യമുള്ള വാര്‍ത്തയായി.

എന്നാല്‍ ഈ സ്നേഹബന്ധം എത്രനാള്‍ തുടരും എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് സംശയമുണ്ട്. നോസികിടോക് എന്നു പേരിട്ടിരിക്കുന്ന പെണ്‍സിംഹം ഒരു മാസം മുന്‍പാണ് ഏതാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഫോട്ടോയിലില്ലെങ്കിലും ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ സുഖമായിരിപ്പുണ്ട് അവ. വേട്ടക്കാരുടെ ഭീഷണിയുള്ളതിനാല്‍ നോസികിടോക്കിനെ ഒരു ജിപിഎസ് റേഡിയോ കോളര്‍ വഴി അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പുലിക്കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല.

Nomination online for 12th Garshom International Awards click here

നിലവില്‍ തന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്കായിരിക്കാം അമ്മസിംഹം പുള്ളിപ്പുലിക്കും കൊടുക്കുന്നത്. എന്നാല്‍ സിംഹങ്ങളുടെ കൂട്ടത്തിലേക്ക് ഇതെത്തിയാല്‍ ആദ്യകാഴ്ചയില്‍ തന്നെ മറ്റുള്ളവ കടിച്ചുകീറുമെന്നത് ഉറപ്പ്. ഇനി അഥവാ സിംഹിണിയെ വിട്ട് പുള്ളിപ്പുലി പോയാലും അതിന് ഒന്നൊന്നര മാസമേ പ്രായം കാണുകയുള്ളൂ. ഒറ്റയ്ക്ക് ജീവിക്കുക ഏറെക്കുറെ അസാധ്യവുമാണ്. മറ്റൊരു പ്രശ്നം കൂടിയുണ്ട്. കഴുതപ്പുലികള്‍, കാട്ടുതീ തുടങ്ങിയ ഭീഷണികള്‍ ടാന്‍സാനിയന്‍ വനത്തിലുണ്ട്. ഇവയുടെ ആക്രമണവും മറ്റും കാരണം ഓരോ വര്‍ഷവുമുണ്ടാകുന്ന സിംഹക്കുഞ്ഞുങ്ങളില്‍ പകുതിയും ഒരു വര്‍ഷത്തിനപ്പുറം ജീവിക്കാറില്ല.

അമ്മയുണ്ടായിരിക്കെത്തന്നെ സിംഹക്കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയാണെങ്കില്‍ പുള്ളിപ്പുലിക്കുഞ്ഞിന്റെ കാര്യം പറയാനുണ്ടോ?. എന്തായാലും പുള്ളിപ്പുലിക്ക് വേണ്ട സംരക്ഷണമൊരുക്കാന്‍ തന്നെയാണ് ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x