വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വിപരീതദിശയിലായിരിക്കും. അതുകൊണ്ടുതന്നെ ദിവസവും രണ്ടു മണിക്കൂറിലേറെ ഡ്രൈവ് ചെയ്യുന്നവരുടെ ഐക്യൂ (ഇന്റലിജന്‍സ് ക്വോഷ്യന്റ്) നിലവാരം കുറഞ്ഞുവരുമെന്നാണ് പഠനം പറയുന്നത്.
നിങ്ങള്‍ ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യുന്നവരാണോ? എങ്കില്‍ നിങ്ങളുടെ ബുദ്ധിശക്തിയും ഓര്‍മ്മശേഷിയും നാള്‍ക്കുനാള്‍ കുറഞ്ഞുവരുമെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ലണ്ടനിലെ ലീസസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്.
12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10 വരെ സമർപ്പിക്കാം Click here
വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വിപരീതദിശയിലായിരിക്കും. അതുകൊണ്ടുതന്നെ ദിവസവും രണ്ടു മണിക്കൂറിലേറെ ഡ്രൈവ് ചെയ്യുന്നവരുടെ ഐക്യൂ (ഇന്റലിജന്‍സ് ക്വോഷ്യന്റ്) നിലവാരം കുറഞ്ഞുവരുമെന്നാണ് പഠനം പറയുന്നത്. പുകവലി, മദ്യപാനം, മോശം ഭക്ഷണശീലം എന്നിവ കാരണം തലച്ചോറിന് ഏല്ക്കുന്ന ക്ഷതത്തേക്കാള്‍ വലുതായിരിക്കും ദിവസവും മണിക്കൂറുകളോളം ഡ്രൈവ് ചെയ്യുന്നതിലൂടെ ഉണ്ടാവുകയെന്നാണ് പഠനസംഘം വ്യക്തമാക്കുന്നത്.
ബ്രിട്ടനിലെ അഞ്ചുലക്ഷത്തോളം പേരില്‍ നടത്തിയ പഠനത്തില്മദ്ധ്യവയസില് (37 മുതല്‍ 73 വരെ പ്രായമുള്ളവര്‍) ഉള്ള ഡ്രൈവര്‍മാരിലാണ് ഐക്യൂ നിലവാരം കൂടുതലായി കുറഞ്ഞുവരുന്നതായി കണ്ടെത്തിയത്. ദിവസവും മണിക്കൂറുകളോളം ഡ്രൈവ് ചെയ്യുന്നവരില്‍ തലച്ചോറിന് മാത്രമല്ല, ഹൃദയത്തിനും പ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനസംഘം പറയുന്നു. പഠനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ദ ടൈംസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.