
അബൂദബി: മൂല്യവര്‍ധിത നികുതി (വാറ്റ്) സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യം ആരംഭിച്ചു. ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്.ടി.എ) ആണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഒരുക്കിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. 2018 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയില്‍ വാറ്റ് പ്രാബല്യത്തിലാകുന്നത്.
നികുതി ബാധകമായ ഉല്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന, 375,000 ദിര്‍ഹത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും വാറ്റ് രജിസ്ട്രേഷന് ചെയ്യണം. 187,500 ദിര്‍ഹത്തിനും 375,000 ദിര്‍ഹത്തിനും ഇടയില്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കും വേണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നര കോടി ദിര്‍ഹത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ബിസിനസ് സംരംഭങ്ങള്‍ 2017 ഒക്ടോബര്‍ 31ന് മുമ്പും ഒരു കോടി ദിര്‍ഹത്തിന് മുകളിലുള്ള സംരംഭങ്ങള്‍ നവംബര്‍ 30ന് മുമ്പും രജിസ്റ്റര്‍ ചെയ്യാന്‍ എഫ്.ടി.എ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ജി.സി.സി അംഗരാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നിവ വാറ്റ് നടപ്പാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.