Currency

നാലായിരം റിയാലില്‍ കുറഞ്ഞ ശമ്പളമുള്ള വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കരുതെന്ന് ശുറ കൗണ്‍സില്‍

സ്വന്തം ലേഖകന്‍Tuesday, October 10, 2017 12:29 pm

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുന്ന ഡാറ്റാബാങ്കില്‍ തുടര്‍ച്ചയായ ആറ് മാസം നാലായിരം റിയാല്‍ ശമ്പളമുള്ള വിദേശികള്‍ക്ക് മാത്രമേ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാവൂ എന്നാണ് പുതിയ ശിപാര്‍ശ.

 

റിയാദ്: നാലായിരം റിയാലില്‍ കുറഞ്ഞ ശമ്പളമുള്ള വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി ശൂറ കൗണ്‍സില്‍ അംഗം. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുന്ന ഡാറ്റാബാങ്കില്‍ തുടര്‍ച്ചയായ ആറ് മാസം നാലായിരം റിയാല്‍ ശമ്പളമുള്ള വിദേശികള്‍ക്ക് മാത്രമേ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാവൂ എന്നാണ് പുതിയ ശിപാര്‍ശ.

രാജ്യത്ത് ബിനാമി ഇടപാട് നടത്തുന്നവരും അനധികൃതമായി ജോലിയെടുക്കുന്നവരും അനര്‍ഹമായി ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നുണ്ട്. ലൈസന്‍സ് നേടിയ ശേഷം സ്വന്തം തൊഴിലല്ലാതെ മറ്റു ജോലികള്‍ ചെയ്യുന്ന വിദേശികളുമുണ്ട്. ഇത്തരം പ്രവണതകള്‍ തടയാന്‍ നിയമം അനിവാര്യമാണ്.

അതേസമയം ഡ്രൈവര്‍ വിസയില്‍ വന്നവര്‍ക്ക് ശമ്പളം മാനദണ്ഡമാക്കാതെ ലൈസന്‍സ് അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവുവരുത്താനാവുമെന്നും ശൂറ അംഗം അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x