Currency

നോ​ർ​ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി വാ​യ്പാ പ​ദ്ധ​തിയ്ക്ക് തുടക്കമായി

സ്വന്തം ലേഖകൻThursday, November 2, 2017 9:58 pm

തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ നോർക്ക റൂട്ട്സിന്‍റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികൾക്കായി ആവിഷ്കരിച്ച വായ്പാ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു.

തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിവരുന്ന ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവർക്കായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പ ലഭ്യമാകുന്നതിനു പ്രവാസികൾ നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്യമ്മെന്നു വ്യവസ്ഥയുണ്ട്.

18-നും 65-നും മധ്യേ പ്രായമുള്ളവരും പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവരുമായ സംരംഭകർക്ക് പരമാവധി വായ്പ 20 ലക്ഷം രൂപയാണു ഈ റീ-ടേൺ പദ്ധതി പ്രകാരം ലഭിക്കുക. പദ്ധതി അടങ്കലിന്‍റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

നോർക്കയിൽനിന്നുള്ള ശിപാർശക്കത്തുമായി പിന്നോക്ക വിഭാഗ വികസന കോർപറേഷന്‍റെ ജില്ലാ, ഉപജില്ലാ ഓഫീസുകളെ സമീപിച്ചാൽ ഈ മാസം 10 മുതൽ പദ്ധതിയുടെ അപേക്ഷാ ഫാം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x