നദിയിലും കടലിലുമെല്ലാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് എവിടെ പോകുന്നു, ഇവയ്ക്ക് എന്താണ് സംഭവിക്കുന്നത്?. ഇതറിയണമെങ്കില്‍ കരീബിയന്‍ കടലില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകളും ദൃശ്യങ്ങളും കണ്ടാല്‍ മതി.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ നമ്മര്‍ വലിച്ചെറിയുകയാണ് പതിവ്. അത് കടലിലോ കരയിലോ എവിടെയുമാകാം. ഈ പ്ലാസ്റ്റിക്കുകള്‍ വലിയ ദോഷങ്ങള്‍ക്കിടയാക്കുമെന്നും നമ്മുക്കറിയാം. എങ്കിലും നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു മാത്രവുമല്ല അതേ പ്രവര്‍ത്തികള്‍ തുടരുകയും ചെയ്യുന്നു.
നദിയിലും കടലിലുമെല്ലാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് എവിടെ പോകുന്നു, ഇവയ്ക്ക് എന്താണ് സംഭവിക്കുന്നത്?. ഇതറിയണമെങ്കില്‍ കരീബിയന്‍ കടലില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകളും ദൃശ്യങ്ങളും കണ്ടാല്‍ മതി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹോഡുറാന്‍ ദ്വീപിന് സമീപത്ത് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കടലിനെ വിഴുങ്ങുന്ന വന്‍ പ്ലാസ്റ്റിക് കൂമ്പാരം.
ഗ്വാട്ടിമാലയിലെ മൊണ്‍ട്ടാഗ്വാ നദിയിലൂടെ ഒഴുകിയെത്തി കടലില്‍ കൂടിച്ചേര്‍ന്നതാണത്രെ ഇവ. ഈ മേഖലയില്‍ ഇപ്പോള്‍ മത്സ്യസമ്പത്തില്ല. ഇവിടുത്തെ മത്സ്യങ്ങളെല്ലാം വിദൂര പ്രദേശങ്ങളിലേയ്ക്ക് പാലായനം ചെയ്തു. ലോകത്ത് ഓരോവര്‍ഷവും ശരാശരി 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് കടലിലെത്തുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ മത്സ്യസമ്പത്ത് മാത്രമല്ല, കടലിനെ ആശ്രയിക്കുന്നവരുടെ ജീവിതവും അധികം താമസിക്കാതെ പ്രതിസന്ധിയിലാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.