
സ്വയം പ്രതിരോധിക്കാന്‍ കഴിയാത്തവരോ പ്രതികരിക്കുകയോ ചെയ്യാത്ത അപലകളായ മനുഷ്യരോട് സമൂഹം ചെയ്യുന്നതെന്ത്? ഇത് പരീക്ഷിക്കാന്‍ 40 കാരിയായ മരീന അബ്രമോവിക് ഒരു പരീക്ഷണം നടത്തി… ആ പരീക്ഷണം ഇന്ന് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഒപ്പം സമൂഹത്തിന്റെ കാഴചപ്പാടും മനുഷ്യത്വമില്ലാഴ്മയും വ്യക്തമാക്കുന്നതുകൂടിയായിരുന്നു മരീനയുടെ പരീക്ഷണം.
‘ഗ്രാന്‍ഡ് മതര്‍ ഓഫ് പര്‍ഫോമിംഗ് ആര്‍ട്സ്’ എന്ന പേരില്‍ അറിയപ്പെടുന്ന മരീന ഈ പരീക്ഷണത്തിനായി നിശ്ചലയായി നിന്നത് 6 മണിക്കൂറാണ്. ആദ്യത്തെ മണിക്കൂറില്‍ ചിത്രങ്ങള്‍ പകര്‍ത്താനായി ഫോട്ടോഗ്രാഫര്‍ മാത്രമാണ് അടുത്തെത്തിയത്. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ സംഭവം മാറി. ആളുകളുടെ പ്രകോപനവും. നിരവധി പേര്‍ നിശ്ചലയായ മരീനയെ പ്രകോപിപ്പിക്കാന്‍ പലതും കാണിച്ചുകൂട്ടി. ചിലര്‍ ടേബിളില്‍ നിന്നും വസ്തുക്കള്‍ എടുത്തു. ചിലര്‍ ഇരുത്താനും, അനക്കാനുമെല്ലാം ശ്രമിച്ചു.

എന്നാല്‍ സമയം കഴിയുംതോറും മരീനയ്ക്ക് കടന്നുപോകേണ്ടി വന്നത് നിരവധി പീഡനങ്ങളിലൂടെയാണ്. ഒരാള്‍ മറീനയുടെ കഴുത്തില്‍ റേസര്‍ ഉപയോഗിച്ച് മുറിവുണ്ടാക്കാന്‍ ശ്രമിച്ചു. ചിലര്‍ ശരീരത്തില്‍ അനാവശ്യമായി തൊടാനും, വസ്തുക്കള്‍ കെട്ടിതൂക്കുവാനും ശ്രമിച്ചു. എന്നാല്‍ അവസാന മണിക്കൂറുകളില്‍ മരീന കടന്നുപോയത് വളരെ വിഷമകരമായ അവസ്ഥയിലൂടെയായിരുന്നു. ചിലര്‍ മരീനയുടെ വസ്ത്രമെല്ലാം കീറി, അവരെ പൂര്‍ണ നഗ്‌നയാക്കി ഇതെല്ലാം മരീന പ്രതിരോധിക്കാതെ ഏറ്റുവാങ്ങി.
മരീനയുടെ പരീക്ഷണത്തിന് ഉത്തരം ലഭിച്ചു. മരീന പറയുന്നതിങ്ങനെ, ‘ഒരു മനുഷ്യന്‍ പ്രതിരോധിക്കാതെയോ പ്രതികരിക്കാതെയോ നിന്നാല്‍ ഇതൊക്കെയാണ് സംഭവിക്കുക. മറ്റൊരാളുടെ വികാരം കണക്കിലെടുക്കാതെയാണ് സമൂഹം പെരുമാറുന്നത്. കൊടും കുറ്റവാളികള്‍ മാത്രമല്ല ‘സാധാരണ’ ആളുകള്‍ പോലും ക്രൂരമൃഗമായി മാറാന്‍ അധികസമയം വേണ്ട… തനിക്ക് അനുകൂലമെന്ന് തോന്നുന്ന സാഹചര്യത്തില്‍ അവര്‍ അവസരം മുതലെടുക്കുക തന്നെ ചെയ്യും.’

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.