Currency

സൗദിയില്‍ ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാപനം അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Saturday, November 25, 2017 7:59 am

ഇന്‍ഷുറന്‍സ് കാര്‍ഡ് സ്വീകരിക്കാതെ ചില ആശുപത്രികളും ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളോട് പണം അടക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ആതുരസേവനം സൗജന്യമായി നല്‍കണമെന്നും ഇവരില്‍ നിന്ന് പണം ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇന്‍ഷുറന്‍സ് സഭ വ്യക്തമാക്കി.

റിയാദ്: സൗദിയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി എടുക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് സഭ മുന്നറിയിപ്പ് നല്‍കി.

ഇന്‍ഷുറന്‍സ് കാര്‍ഡ് സ്വീകരിക്കാതെ ചില ആശുപത്രികളും ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളോട് പണം അടക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ആതുരസേവനം സൗജന്യമായി നല്‍കണമെന്നും ഇവരില്‍ നിന്ന് പണം ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇന്‍ഷുറന്‍സ് സഭ വ്യക്തമാക്കി.

രോഗികളോട് പണമടച്ച് ചികില്‍സ തേടാന്‍ നിര്‍ബന്ധിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അധികാരമില്ല. ഇത്തരം നിയമലംഘനം കണ്ടത്തെിയാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ഇന്‍ഷുറന്‍സ് സഭ വക്താവ് പറഞ്ഞു. സൗദിയില്‍ ഇതുവരെയായി 1,19,92,727 പേര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് ആതുരസേവനം നല്‍കാന്‍ 4,408 സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x