Currency

ദിവസവും മൗത്ത്വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍Tuesday, November 28, 2017 5:25 pm

ദിവസവും മൗത്ത്‌വാഷ് ഉപയോഗിക്കുന്നവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. എല്ലാ ദിവസവും രണ്ടുനേരം മൗത്ത്വാഷ് ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ദിവസേന മൗത്ത്വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ശ്രദ്ധിക്കുക. ദിവസവും മൗത്ത്‌വാഷ് ഉപയോഗിക്കുന്നവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. എല്ലാ ദിവസവും രണ്ടുനേരം മൗത്ത്വാഷ് ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ഇത്തരം ആന്റി ബാക്ടീരിയല്‍ ഫ്ളൂയിഡുകള്‍ വായിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ നശിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. വായിലെ ഉപകാരപ്രദമായ ബാക്ടീരിടകളാണ് പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങളെ ചെറുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. 55 ശതമാനമാണ് മൗത്ത്വാഷ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹവും, ഗുരുതരമായ രക്താതിസമ്മര്‍ദവും ഉണ്ടാകാനുള്ള സാധ്യത.

40 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള 1206 പേരിലാണ് പഠനം നടത്തിയത്. പഠനകാലയളവില്‍ 17 ശതമാനം പേരിലും പ്രമേഹം ഉണ്ടായി എന്നാണ് കണക്ക്. പ്രീ ഡയബറ്റീസ് എന്നറിയപ്പെടുന്ന ഈ പ്രമേഹം മൂന്നു വര്‍ഷത്തിനുള്ളിലുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x