Currency

വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്; സൗദിയില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയേക്കും

സ്വന്തം ലേഖകന്‍Sunday, December 3, 2017 9:54 am

 

റിയാദ്: വിദേശികള്‍ക്ക് സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയേക്കും. ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്ക് സൗദിയിലെത്തുന്നവര്‍ക്ക് പിന്നീട് ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. സൗദി ട്രാഫിക് വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴില്‍ മന്ത്രാലയവുമായി ഇത് സംബന്ധിച്ച് ആലോചിച്ചുവരികയാണെന്ന് ട്രാഫിക് മേധാവി പറഞ്ഞു.

നിബന്ധന കൂടാതെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അപകടനിരക്ക് വര്‍ധിക്കാനും ഗതാഗതക്കുരുക്കിനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ വിലയിരുത്തല്‍. കുവൈത്ത് പോലുള്ള അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് നടപ്പാക്കിയ കര്‍ശന മാനദണ്ഡങ്ങള്‍ സൗദിയിലും നടപ്പാക്കണമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ നിലപാട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x