
ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ വേണ്ടത്ര പരിഗണന ഈ പ്രശ്‌നം പരിഹരിക്കാന്‍ ആരും നല്‍കാറുമില്ല. ഉറക്കമില്ലായ്മ നിസാരമായി കാണരുത്. പകല്‍ ഉറങ്ങുന്നതും, രാത്രി ഉറങ്ങതിരിക്കുന്നതും നല്ലതല്ല. ഇത് പല അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകും. മുതിര്‍ന്നവര്‍ 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍വരെയും. കുട്ടികള്‍ ഇതില്‍ കൂടുതല്‍ സമയം ഉറങ്ങേണ്ടതാണ്. ശരിയായ ഉറക്കം ശരീരത്തിന് ആരോഗ്യവും നവോന്മേഷവും പ്രധാനം ചെയ്യുന്നു. ഉറക്കമുണ്ടാകുന്നതില്‍ തലച്ചോറിലേക്കുള്ള രക്ത ചംക്രമണത്തിനുപങ്കുണ്ട്. തലച്ചോറിനു വിശ്രമം ലഭിക്കുന്ന സമയമാണ് ഉറക്കം. അതേസമയം മാനസികമായ പ്രക്ഷുബ്ധാവസ്ഥ ഉറക്കമില്ലായ്മക്ക് കാരണമാകാറുണ്ട്.
ഉറക്കമില്ലായ്മയോ, അമിതമായി ഉറക്കമിളക്കുകയോ ചെയ്താല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും. മാത്രവുമല്ല തല മൂടിപ്പുതച്ചുള്ള ഉറക്കം ദോഷകരമാണ്. തല മൂടിപ്പുതച്ചുറങ്ങുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുകയും തലച്ചോറിനു ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ചെയ്യും. ഇത് തലച്ചോറിനെ ദോഷകരമായി ബാധിക്കും.
നമ്മുടെ ശരീരാരോഗ്യത്തെ നിലനിര്‍ത്തുന്ന പ്രധാനഘടകങ്ങളില്‍ ഒന്ന് മനസിന്റെ സന്തുഷ്ടിയാണ്. ശാരീരികപരമായി അസ്വസ്ഥതകള്‍ ഉള്‌പ്പോള്‍ കഠിനാദ്ധ്വാനമുള്ള ജോലി ചെയ്യുക, തലച്ചോറിനെ പീഡിപ്പിക്കും വിധം പഠിക്കുക, ഇവയൊന്നും ചെയ്യാന്‍ പാടില്ല. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
തലച്ചോറിനു എപ്പോഴും പ്രവര്‍ത്തിക്കണമെങ്കില്‍ എപ്പോഴും നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും മാനസികോല്ലാസത്തിനു അവസരം തേടുകയും വേണം. പ്രധാനപ്പെട്ട മറ്റൊരു വസ്തുത ക്രിയാത്മകമായ ചിന്തകളുടെ അഭാവം കൊണ്ട്, തലച്ചോറിനു ഒരു പണിയും കൊടുക്കാതെയിരുന്നാല്‍ ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യും.
സംസാരത്തിലും പിശുക്ക് കാണിക്കരുത്. സംസാരിക്കാതിരിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.