
ബീജിംഗ്: ഹോട്ടലില്‍ മുറി നല്‍കാതിരുന്ന റിസപ്ഷനിസ്റ്റിന് നേരെ യുവാവ് രോഷം തീര്‍ത്തത് പുക ഉപയോഗിച്ച് . തീയണക്കാന്‍ ഉപയോഗിക്കുന്ന ഫോം ആണ് ഇയാള്‍ ഉപയോഗിച്ചത്. ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ സിയാന് സിറ്റിയിലാണ് സംഭവം.
റിസപ്ഷനിസ്റ്റുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. റൂം ബുക്ക് ചെയ്യാന്‍ പേര് പറയണമെന്ന് റിസപ്ഷനിസ്റ്റ് നിര്‍ബന്ധം പിടിച്ചതാണ് ആക്രമണത്തിന് കാരണം. ഹോട്ടല്‍ വരെ കാറോടിച്ച് വന്ന ശേഷം ഇയാള്‍ പേര് പറയാതെ റൂം നല്‍കില്ലെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞതോടെ രോഷാകുലനായി തീയണക്കുന്നതിനുള്ള ഫോഗ് റിസപ്ഷനിസ്റ്റിന് നേരെ ഉപയോഗിക്കുകയായിരുന്നു.
ഹോട്ടലിന് അകത്തെ സിസിടിവി ക്യാമറയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സുരക്ഷാ ജീവനക്കാരന് ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തില്‍ റിസപ്ഷനിസ്റ്റിന് പരിക്കേറ്റോയെന്ന് വ്യക്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.