Currency

വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ

സ്വന്തം ലേഖകന്‍Sunday, December 10, 2017 8:59 am
Play

ലണ്ടന്‍: യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച് മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച് പരീക്ഷണം നടത്താനൊരുങ്ങിയ യുവാവിന്റെ തല ഓവനുള്ളില്‍ കുടുങ്ങി. ബ്രിട്ടനില്‍ നിന്നുള്ള 22 കാരന്റെ തലയാണ് കുടുങ്ങിയത്. മുഖം ഓവനില്‍ അമര്‍ത്തി മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുകയായിരുന്നു യുവാവിന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാല്‍ ഇവര്‍ക്ക് സംഭവിച്ച വലിയ അബദ്ധത്തെ തുടര്‍ന്ന് യുവാവിന്റെ തല ഓവനുള്ളില്‍ കുടുങ്ങുകയാിരുന്നു.

മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്ററിങ് പദാര്‍ഥം മൈക്രോ വേവിനുള്ളില്‍ കുഴച്ച് നിറച്ച ശേഷം തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള എയര്‍ ട്യൂബ് വായിലും വച്ചു. പിന്നീട് മൈക്രോ വേവിനുള്ളില്‍ മുഖം അമര്‍ത്തുകയായിരുന്നു. എന്നാല്‍ യുവാവും സുഹൃത്തുക്കളും വിചാരിക്കുന്നതിനു മുമ്പേ തന്നെ പ്ലാസ്റ്ററിങ് പദാര്‍ഥം കട്ടിയായാവുകയും തല മൈക്രോ വേവ് ഓവനില്‍ കുടുങ്ങുകയുമായിരുന്നു.

മൈക്രോ വേവ് ഓവന്‍ സ്വിച്ച് ഓണ്‍ ചെയ്യാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തുടര്‍ന്ന് വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ സര്‍വീസ് എത്തിയാണ് യുവാവിന്റെ തല പുറത്തെടുത്തത്. യുവാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ഒന്നരമണിക്കൂറോളം ശ്രമിച്ചിരുന്നെങ്കിലും സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് വിദഗ്ധരുടെ സേവനം തേടിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x