Currency

സ്വന്തം ശരീര ഭാഗങ്ങള്‍ റബ്ബര്‍ പോലെ ചലിപ്പിച്ച് നുഴഞ്ഞ് കയറുന്ന യുവാവ്; വൈറലാകുന്ന വീഡിയോ

സ്വന്തം ലേഖകന്‍Wednesday, December 13, 2017 11:28 am
Play

 

അമേരിക്ക: മനുഷ്യന്‍ തന്റെ കഴിവുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതിന് എന്ത് സാഹസവും കാണിക്കാമെന്ന അവസ്ഥയിലാണ്. അത്തരത്തില്‍ സാഹസം നടത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ശരീര ഭാഗങ്ങള്‍ റബ്ബര്‍ പോലെ ചലിപ്പിച്ച് ഏത് വിധേനയും മറ്റുള്ള ഉപകരണങ്ങളിലൂടെ നുഴഞ്ഞുകയറുന്നതാണ് ഈ യുവാവിന്റെ പ്രകടനം. സുഹൃത്തുക്കള്‍ക്കിടയില്‍ റബ്ബര്‍ മനുഷ്യന്‍ എന്ന പേരിലറിയപ്പെടുന്ന അമേരിക്കന്‍ സ്വദേശിയായ ഡാനിയല്‍ ബ്രൗണിംഗ് സ്മിത്താണ് ഈ അത്ഭുതപ്പെടുത്തുന്ന കഴിവിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട് ഈ 38കാരന്‍.

ചെറുപ്പത്തില്‍ സഹോദരങ്ങളുമൊത്ത് തല്ലു കൂടുമ്പോള്‍ ഡാനിയല്‍ മുറിയില്‍ പ്രത്യേക രീതികളില്‍ ഒളിച്ചിരിക്കാറുണ്ടായിരുന്നു. പിന്നീട് വലുതാകും തോറും തന്റെ ഈ കഴിവുകളെ സ്വയം കൂടുതലായി മനസിലാക്കുവാന്‍ തുടങ്ങുകയും പതിനെട്ടാം വയസ് എത്തുമ്പോഴേക്കും തന്റെ ജീവിത വഴി ഇതാണെന്ന് ഡാനിയല്‍ ഉറപ്പിക്കുകയുമായിരുന്നു.

ഇപ്പോള്‍ ഡാനിയലിന്റെ ശരീര ഭാഗങ്ങള്‍ കൊണ്ടുള്ള ചലനങ്ങള്‍ കണ്ടാല്‍ ആരായലും അന്തം വിട്ട് പോകും. ഇതിന് പിന്നിലെ രഹസ്യം ചോദിച്ചാല്‍ ഡാനിയലിന് ഒരൊറ്റ ഉത്തരം മാത്രമേ പറയാനുള്ളു. കഠിന പരിശ്രമത്തിലൂടെ ഈ ലോകത്ത് കീഴടക്കാന്‍ പറ്റാത്തതായി യാതൊന്നുമില്ലെന്ന്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x