
ബെയ്ജിങ്: സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതൊക്കെ നല്ലതാണ്. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ആരും അറിയുന്നില്ല. വലിയ വലിയ സാഹസങ്ങള്‍ ചെയ്യുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ ഒരു നിമിഷം മതി അതെല്ലാം പാളി പോകാന്‍. ഇവിടെ അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ 62 നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങി കിടന്ന് പുള്‍ അപ്പ് എടുക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു. ചൈനീസ് സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തവേ വീണു മരിച്ചത്.
ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ഇത്തരം സാഹസികമായ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതില്‍ പ്രശസ്തനായിരുന്നു വൂ. ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ കെട്ടിടത്തിനു മുകളില്‍നിന്നാണ് അഭ്യാസത്തിനിടെ വൂ വീണത്. നവംബര്‍ എട്ടിനായിരുന്നു സംഭവം. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലൂടെ വൂ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ വൂയിന്റെ കാമുകി കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളില്‍ ഇട്ട കുറിപ്പോടെ ആണ് മരണം സ്ഥിരീകരിച്ചത്.
വൂ കായികപരിശീലനം ലഭിച്ച വ്യക്തിയായിരുന്നുവെന്നും ആദ്യകാലത്ത് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നെന്നും ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് സുരക്ഷാ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താതെ ബഹുനിലക്കെട്ടിടങ്ങള്‍ക്കു മുകളില്‍നിന്നുള്ള അഭ്യാസ പ്രകടനങ്ങളി(റൂഫ് ടോപ്പിങ്)ലേക്ക് വൂ തിരിഞ്ഞതത്രെ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.