
അബൂദബി: യു.എ.ഇ.യില്‍ നാളെ ഇടിയും മഴയും അടക്കം അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളായ റാസല്‍ഖൈമ, ഉമ്മല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്രദേശത്തും ഫുജൈറയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും മഴ ലഭിക്കും.
മഴയുടെ തോത് വ്യത്യസ്തമാകുമെങ്കിലും ദൂരക്കാഴ്ച കുറയും. അതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മരം കടപുഴകി വീഴല്‍, പരസ്യബോര്‍ഡുകള്‍ ഇളകി വീഴല്‍, റോഡില്‍ വെള്ളക്കെട്ടുകളുണ്ടാവുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അധികാരികളെ അറിയിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.