ലോകത്തെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ്. 2015-ലെ കണക്ക് പ്രകാരം തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ രണ്ട് ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
വാഷിംഗ്ടൺ: ലോകത്തെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ്. 2015-ലെ കണക്ക് പ്രകാരം തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ രണ്ട് ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. പി.ഇ.ഡബ്ള്യു എന്ന അമേരിക്കൻ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണു ഈ കണ്ടെത്തൽ.
2015 ൽ 582 ബില്യന്‍ യു.എസ് ഡോളറാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. 2014ല്‍ ഇത് 592 ബില്യന്‍ ഡോളറായിരുന്നു. 2009നുശേഷം ആദ്യമായാണ് ലോകത്ത് പ്രവാസികളില്‍നിന്നുള്ള പണമൊഴുക്ക് തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറയുന്നതെന്ന് ഗവേഷകർ പറയുന്നു.
അതേസമയം വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ എണ്ണം ഇരുപതു വര്‍ഷം മുമ്പുള്ള പ്രവാസികളുടെ എണ്ണത്തിന്റെ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. എന്നിരിക്കെ പ്രവാസികളൂടെ എണ്ണം വർദ്ധിക്കുന്നതിനു ആനുപാതികമായി നാട്ടിലേക്ക് അയക്കുന്ന പണം വർദ്ധിച്ചിട്ടില്ല.
2015ല്‍ നാട്ടിലേക്ക് കൂടുതൽ പണമയച്ചത് ഫിലിപ്പീന്‍സ് സ്വദേശികളാണു- 116 കോടി യു.എസ് ഡോളർ. ഈജിപ്ത് 105 കോടി യു.എസ് ഡോളര്‍, ബംഗ്ളാദേശ് 52 കോടി യു.എസ് ഡോളര്‍, ശ്രീലങ്ക 52 കോടി യു.എസ് ഡോളര്‍, പാക്കിസ്ഥാന്‍ 42 കോടി യു.എസ് ഡോളര്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ആണു ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.