Currency

ജീവിതചെലവ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ യുഎഇയും ഖത്തറും

സ്വന്തം ലേഖകൻFriday, February 24, 2017 6:21 pm

അവശ്യസാധനങ്ങളുടെ വില, ഗതാഗത ചെലവ്, വിവിധ സേവനങ്ങൾക്കുള്ള ചെലവുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് മൂവ്ഹബ് എന്ന സ്ഥാപനം പട്ടിക തയ്യാറാക്കിയത്

ലോകത്ത് ജീവിക്കാൻ ഏറ്റവും കൂടുതൽ ചെലവേറിയ രാജ്യങ്ങളിൽ ജിസിസി രാജ്യങ്ങളായ യുഎഇയും ഖത്തറും. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് യുഎഇ. പത്താം സ്ഥാനത്ത് ഖത്തറും. അവശ്യസാധനങ്ങളുടെ വില, ഗതാഗത ചെലവ്, വിവിധ സേവനങ്ങൾക്കുള്ള ചെലവുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് മൂവ്ഹബ് എന്ന സ്ഥാപനം പട്ടിക തയ്യാറാക്കിയത്.

ബെർമുഡ, ന്യൂയോർക്ക്, സ്വിറ്റ്സർലാൻഡ് എന്നിവയാണ് ലോകത്ത് ഏറ്റവുമധികം ജീവിതചെലവേറിയ രാജ്യങ്ങൾ. ഐസ്ലാൻഡ്, സിംഗപ്പൂർ, നോർവേ, ബഹാമാസ് എന്നിവയാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച മറ്റുരാജ്യങ്ങൾ. ധനികർക്ക് താമസിക്കാൻ പറ്റിയ ഇടമെന്നാണ് യുഎഇയിലെ വിശേഷിപ്പിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x