
സാഹസികത കാണിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ആരും ബോധവാന്മാരല്ലെന്നതാണ് വാസ്തവം. ഇത് സത്യമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ദുബായിലാണ് സംഭവം നടന്നത്. മറീനയിലെ 43 നിലകളുള്ള അല്‍ ദാര്‍ കെട്ടിടത്തിന് മുകളിലൂടെ ഇരുപത്തിമൂന്നുകാരനായ ഡേവിഡ് നെല്‍മെസ് എന്ന യുവാവ് അതിസാഹസികമായി ഓടി നടക്കുന്നതാണ് ദൃശ്യങ്ങളില്‍. 242 അടി ഉയരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ നിര്‍മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് പാളികളിലേക്ക് യാതൊരു ഭയവുമില്ലാതെ യുവാവ് ചാടിക്കടക്കുന്നതാണ് ദൃശ്യങ്ങളില്‍. ഒരു ചുവടു പിഴച്ചാല്‍ മരണം ഉറപ്പ്.
തന്റെ പതിനേഴാം വയസു മുതല്‍ ഇത്തരത്തില്‍ സാഹസികത കാണിക്കുന്നയാളാണ് നെല്‍മെസ്. യോര്‍ക്ക്ഷെയറിലെ ലീഡ്സ് സ്വദേശിയാണ് നെല്‍മെസ്. ആറു വര്‍ഷമായി പാര്‍ക്കൗര്‍ പരിശീലിക്കുന്ന തനിക്ക് ഇത്തരമുള്ള സാഹസിക പരിപാടികള്‍ക്കിടയില്‍ ധാരാളം പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല പരിശീലനം നടത്താതെ ആരും ഇത് ചെയ്യരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.