Currency

ഡാന്‍സ് കളിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസുകാരന്‍; ദൃശ്യങ്ങള്‍ വൈറലാകുന്നു

സ്വന്തം ലേഖകന്‍Tuesday, January 2, 2018 11:40 am
Play

ട്രാഫിക് സിഗ്‌നല്‍ നിയന്ത്രിക്കാന്‍ കടുത്ത ക്ഷമയും ശ്രദ്ധയും വേണം. എന്നാല്‍ ഇവിടെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ വളരെ കൂളായി ട്രാഫിക് നിയന്ത്രിക്കുന്ന ഒരു പൊലീസുകാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ട്രാഫിക് പൊലീസുകാരനായ രഞ്ജിത്ത് സിങ്ങാണ് ചുവടുകള്‍ വെച്ചു കൊണ്ട് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ 12 വര്‍ഷത്തോളമായി നൃത്തച്ചുവടുകള്‍ വച്ച് സിഗ്‌നല്‍ നല്‍കുന്ന ഈ മുപ്പത്തെട്ടുകാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്. മൈക്കല്‍ ജാക്സന്റെ കടുത്ത ആരാധകനാണ് താനെന്നും കഴിഞ്ഞ 12 വര്‍ഷമായി മൂണ്‍വാക്കിനെ അനുകരിച്ചാണ് ജോലി ചെയ്യുന്നതെന്നും രഞ്ജിത്ത് സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബ്ദകോലാഹലങ്ങളും മാലിന്യങ്ങളും നിറഞ്ഞ നിരത്തിലെ യാത്ര ബോറാക്കാതെ ഡ്രൈവര്‍മാരെയും യാത്രക്കാരെയും രസിപ്പിക്കുന്നതിനാണ് താന്‍ മൂണ്‍വാക്ക് ഉപയോഗിച്ച് ജോലി ചെയ്യുന്നതെന്നാണ് സിങ് പറയുന്നത്.

ആദ്യകാലത്ത് ട്രാഫിക് പൊലീസ് വിഭാഗം സിങിന്റെ ഡാന്‍സിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ സുഗമമായ ഗതാഗതത്തെ സഹായിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അധികൃതര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x