Currency

ഇവിടെ വെള്ളം ഒഴുകുന്നത് മുകളിലേക്ക്; കാണാം തല തിരിഞ്ഞ വെള്ളച്ചാട്ടം, വീഡിയോ

സ്വന്തം ലേഖകന്‍Monday, January 22, 2018 11:31 am
Play

പ്രകൃതി ഒരുക്കുന്ന കാഴ്ചകള്‍ ഏറെ സൗന്ദര്യമുള്ളവയും കണ്ണിന് കുളിര്‍മയേകുന്നതുമാണ്. അത്തരം പ്രകൃതിരമണീയമായ കാഴ്ചകളില്‍ ഏറ്റവും ഭംഗിയേറിയ ഒന്നാണ് വെള്ളച്ചാട്ടങ്ങള്‍. വെള്ളച്ചാട്ടങ്ങള്‍ അരുവികളില്‍ നിന്നോ നദികളില്‍ നിന്നോ എവിടെ നിന്നായാലും താഴേക്കാണ് പതിക്കുക. എന്നാല്‍ ഇവിടെ വ്യത്യസ്തമായൊരു വെള്ളച്ചാട്ടത്തിന്റെ വീഡിയോ വൈറലാകുകയാണ്.

ഇംഗ്ലണ്ടിലെ കിന്റര്‍ ഡൗണ്‍ഫാള്‍ വെള്ളച്ചാട്ടമാണ് വ്യത്യസ്ഥമാകുന്നത്. പീക്ക് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനൊരു പ്രത്യേകതയുണ്ട്. സാധാരണ വെള്ളച്ചാട്ടം താഴേക്ക് പതിക്കുമ്പോള്‍ കിന്റര്‍ ഡൗണ്‍ഫാള്‍ മുകളിലേക്കാണ് പതിക്കുന്നത്.

ഈ പ്രദേശത്ത് എപ്പോഴും അതിശക്തമായ കാറ്റാണ്. അതുകൊണ്ടുതന്നെ താഴേക്ക് പതിക്കുന്ന വെള്ളത്തെ നിലത്തേക്ക് എത്തിക്കാതെ മുകളിലേക്ക് തന്നെ പരത്തിവിടും. അതിനാല്‍ തന്നെ സാധാരണ കാണുന്ന വെള്ളച്ചാട്ടങ്ങള്‍ പോലെയല്ല ഇത്.

റോഡ് കിര്‍ക്ക്പാട്രിക് എന്നയാളാണ് കഴിഞ്ഞ ദിവസം ഈ വെള്ളച്ചാട്ടത്തിന്റെ വീഡിയോ യുട്യൂബില്‍ അപ്പ്ലോഡ് ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x