
കാറിനുള്ളില്‍ കുടുങ്ങിയ കരടിക്കുഞ്ഞ്. പുറത്ത് നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മക്കരടി. ടാനിയ യംഗ് എന്ന പെണ്‍കുട്ടിയും കൂട്ടുകാരും ടൂര്‍ പോകുന്നവഴിക്ക് യുഎസിലെ ടെന്നിസിയിലെ ഗാറ്റിലിന് ബര്‍ഗിലുള്ള വനത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. വനപ്രദേശത്ത് എത്തിയപ്പോള്‍ ടാനിയയും കൂട്ടുകാരും വണ്ടിനിറുത്തി ചിത്രങ്ങള്‍ എടുക്കുന്നതിനായി പുറത്തിറങ്ങി. ചിത്രങ്ങള്‍ എടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ വണ്ടിക്കകത്ത് കരടിക്കുഞ്ഞ് ഇരിക്കുന്നത് കണ്ടത്.
എന്തു ചെയ്യണമെന്നറിയാതെ കൂട്ടുകാര്‍ പരുങ്ങി നില്‍ക്കുമ്പോഴാണ് കരടിക്കുഞ്ഞിന്റെ അമ്മക്കരടി വാഹനത്തിനടുത്തേക്ക് എത്തിയത്. അമ്മക്കരടി വാഹനത്തിന്റെ വാതിലിലും ചില്ലിലുമൊക്കെ അടിച്ച് ബഹളം വയ്ക്കാന്‍ തുടങ്ങി. എന്നാല്‍ വാഹനത്തിനകത്ത് കുടുങ്ങിപ്പോയ കരടിക്കുഞ്ഞ് അമ്മക്കരടി എത്തും മുമ്പേ എല്ലാം നശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ടാനിയയും കൂട്ടുകാരും ഈ സംഭവങ്ങളെല്ലാം കാമറയില്‍ പകര്‍ത്തി.
ഈ സമയം സന്ദര്‍ശകരില്‍ ഒരാള്‍ സമാന്തരമായി മറ്റൊരു കാറിലെത്തിയ ശേഷം കാറിന്റെ ഡോര്‍ തുറന്നുകൊടുത്തു. കുറച്ചു സമയത്തെ പരാക്രമത്തിന് ശേഷം കരടിക്കുഞ്ഞ് കാറില്‍ നിന്നിറങ്ങി അമ്മയ്ക്കൊപ്പം കാട്ടിലേക്ക് പോകുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.