
പ്രണയനൈരാശ്യം മൂത്ത് പ്രതികാരം ചെയ്യാന്‍ കാമുകന്റെ വീടിന് മുന്നില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. സംഭവം നടക്കുന്നത് ഹരിയാനയിലെ ഗുരുഗ്വാവിലാണ്.
തിരക്കേറിയ റോഡില്‍ നിന്ന് ബോളിവുഡ് ഗാനങ്ങള്‍ക്കാണ് പെണ്‍കുട്ടി ചുവട് വെക്കുന്നത്. യുവതിയുടെ സുഹൃത്ത് അനുനയിപ്പിക്കാനെത്തുന്നുവെങ്കിലും സ്വയം മറന്ന് നൃത്തം ചെയ്യുന്നത് കാണാം വീഡിയോയില്‍. തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായാണ് പെണ്‍കുട്ടിയുടെ നടുറോഡിലെ നൃത്തമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ടു നിന്നവര്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.