
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍ കേരളം. ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. ആരോഗ്യ സുരക്ഷയില്‍ ഏറ്റവും മോശം അവസ്ഥയില്‍ ഉത്തര്‍പ്രദേശും രാജസ്ഥാനുമാണ്. നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യഫല സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് രാജ്യത്തിന്റെ ആരോഗ്യഫല സൂചിക പുറത്തിറക്കിയത്.
കേരളത്തിനു തൊട്ടുപിന്നില്‍ പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ്. മധ്യപ്രദേശ്, ഒഡീഷ, ബിഹാര്‍, രാജസ്ഥാന്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ആരോഗ്യ സുരക്ഷയില്‍ ഏറ്റവും മോശം സ്ഥാനങ്ങളിലുള്ളവര്‍. ചെറു സംസ്ഥാനങ്ങളില്‍ മിസോറാം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയവയാണ് ആരോഗ്യസുരക്ഷയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
കേന്ദ്രഭരണപ്രദേശങ്ങളില്‍ ലക്ഷദ്വീപ്, ചണ്ഡീഗഡ്, ഡല്‍ഹി തുടങ്ങിയ ഇടങ്ങളാണ് മുന്നില്‍. ആരോഗ്യമന്ത്രാലയവും ഡബ്ല്യുബിഐയും ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യഫല സൂചിക തയാറാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.