
കെയ്റോ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ച് വയസുകാരനെ പൊലീസുകാരന്‍ സാഹസികമായി രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ അകടകരമാം വിധം ഒരു അഞ്ചു വയസുകാരന്‍ നില്‍ക്കുന്നത് കണ്ട സമീപവാസികള്‍ ഒച്ചവെയ്ക്കുന്നതു കേട്ടാണ് പൊലീസുകാരന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഈ സമയം ബാങ്കിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസുകാര്‍ സംഭവസ്ഥത്ത് ഉണ്ടായിരുന്നു. സമീപവാസികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് കുട്ടിയെ പൊലീസുകാര്‍ കണ്ടു. ഒട്ടും താമസിച്ചില്ല അഞ്ചു വയസുകാരന്‍ താഴേക്ക് വീണു. എന്ത് ചെയ്യണമെന്നറിയാതെ ഒരുവേള പതറിയ പൊലീസുകാരില്‍ ഒരാള്‍ സാഹസികമായി കുട്ടിയെ കൈയിലൊതുക്കുകയായിരുന്നു.
ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഒരു സിസിടിവി ദൃശ്യത്തിലാണ് ഈ സാഹസിക രക്ഷപ്പെടുത്തലുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലും വൈറലായി. കുട്ടി താഴേക്ക് പതിക്കുന്നത് കണ്ട് രക്ഷപ്പെടുത്താനായി പോലീസുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നടത്തുന്ന സാഹസങ്ങളാണ് ദൃശ്യത്തില്‍ ഹൈലൈറ്റായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.