Currency

സൂചിയെറിഞ്ഞ് ചില്ല് പൊട്ടിച്ച് സന്യാസി; വൈറലായി വീഡിയോ

സ്വന്തം ലേഖകന്‍Sunday, March 4, 2018 11:36 am
Play

ബെയ്ജിംഗ്: ഒരു സൂചി ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കാനാവുമോ?. അതും ഒറ്റ ഏറിന്. അസാധ്യമെന്നാവും ഉത്തരമല്ലെ?. എന്നാല്‍ യു ട്യൂബില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഇത്തരത്തിലൊരു വീഡിയോ ആണ്. ചൈനയിലെ ഷാവോലിന്‍ സന്ന്യാസിമാരാണ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് രണ്ട് ആഴ്ച കൊണ്ട് 56 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

ഒരാള്‍ പ്ലെയിന്‍ ഗ്ലാസും പിടിച്ച് നില്‍ക്കുന്നു. ഇതിന്റെ മറുവശത്ത് ബലൂണ്‍ വച്ചിട്ടുണ്ട്. ഒരു ഭാഗത്ത് നിന്ന് സന്ന്യാസി തന്റെ സര്‍വശക്തിയും കൈയിലേക്ക് ആവാഹിച്ച് സൂചി ഗ്ലാസിലേക്ക് എറിഞ്ഞു. അവിശ്വസനീയമാം വിധം ഗ്ലാസിന് മറുപുറത്തുള്ള ബലൂണ്‍ പൊട്ടുന്നു. ഈ രംഗങ്ങളാണ് വീഡിയോയിലുള്ളത്. ഗ്ലാസ് എങ്ങനെ തകര്‍ന്നു എന്നതിന്റെ സ്ളോ മോഷനും വീഡിയോയിലുണ്ട്.

72 ഷാവോലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ അഭ്യാസം. ഇത് ശരിയായി പഠിക്കാന്‍ ചുരുങ്ങിയത് പത്തുവര്‍ഷമെടുക്കും. അതും കടുത്ത സാധനയിലൂടെ. വളരെക്കുറച്ചുപേര്‍ക്കുമാത്രമാണ് ഇതിനുകഴിയുന്നത്. എന്തായാലും ഈ സന്യാസി നമ്മെ ഞെട്ടിപ്പിച്ചു കളഞ്ഞു എന്ന് വേണം പറയാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x