Currency

സിഗരറ്റ് വലിക്കുന്ന ഒറാങ്ങ് ഉട്ടാന്‍, വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകന്‍Friday, March 9, 2018 1:03 pm
Play

കടുത്ത പുകവലിക്കാരനായ ഒറാങ്ങ് ഉട്ടാന്റെ വീഡിയോ വൈറലാകുന്നു. നല്ല സ്‌റ്റൈലില്‍ പുകയൂതി വിടുന്ന ഓഡോണിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്തോനോഷ്യയിലെ ബന്ദൂങ് സൂവാണ് ഓഡോണിന്റെ വാസസ്ഥലം. ഇരുപത്തിരണ്ട് വയസുള്ള ഓഡോണിന് ഏറ്റവും ഇഷ്ടമുള്ള വിനോദവും പുകവലി തന്നെ. അടുത്തകാലത്ത് സന്ദര്‍കരിലൊരാള്‍ വലിച്ചതിന് ശേഷം എറിഞ്ഞു കൊടുത്ത സിഗരറ്റ് കൈക്കലാക്കി ഓഡോണ്‍ ആഞ്ഞുവലിക്കുകയും കാഴ്ചക്കാരിലൊരാള്‍ അത് വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു.

മനുഷ്യരുമായി ഏറെ അടുത്ത പ്രകൃതത്തില്‍പെട്ട ഈ വിഭാഗം കുരങ്ങുകള്‍ മനുഷ്യരുടെ സ്വഭാവവും ശീലങ്ങളും അതേ പടി അനുകരിക്കുന്നതിലും മിടുക്കരാണ്. മൃഗശാലയിലെത്തുന്നവരുടെ പുകവലി ശീലമാണ് ഈ ആള്‍ക്കുരങ്ങിലേക്കും പകര്‍ന്നത്. ആളുകള്‍ വലിച്ചതിനുശേഷം എറിഞ്ഞുകളയുന്ന സിഗരറ്റുകുറ്റികള്‍ എടുത്ത് വലിച്ചാണ് ഓഡോണും കടുത്ത പുകലിക്കാരനായത്.

വീഡിയോ വൈറലായെങ്കിലും ഓഡോണിന്റെ പുകവലി ശീലം മൃഗസംരക്ഷകര്‍ക്ക് അത്ര പിടിച്ചില്ല. മൃഗശാല അധികൃതരുടെ പിടിപ്പുകേടിനെയാണ് ഇതു കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. മൃഗശാല ജീവനക്കാര്‍ മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ മുന്‍പും ബന്ദൂങ് സൂവിനെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x