Currency

സൗദിയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് 54,126 വനിതകള്‍ അപേക്ഷ നല്‍കി

സ്വന്തം ലേഖകന്‍Sunday, March 11, 2018 10:07 am

റിയാദ്: വനിതാ ദിനത്തിലാരംഭിച്ച ഡ്രൈവിംഗ് പരിശീലനത്തിന് അമ്പതിനായിരത്തോളം സൗദി വനിതകള്‍ അപേക്ഷ നല്‍കി. റിയാദിലെ പ്രിന്‍സസ് നൂറ സര്‍വകലാശാലയിലാണ് ഇത്രയധികം അപേക്ഷകള്‍ ലഭിച്ചത്. സൗദിയിലെ വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഡ്രൈവിംഗ് പരിശീലനത്തിന് 54,126 വനിതകള്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചതായി പ്രിന്‍സസ് നൂറ യൂനിവേഴ്സിറ്റി അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ അറുപത് പേര്‍ക്ക് മാത്രമാണ് പരിശീലനം നല്‍കുക. വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിന് ആദ്യ ബാച്ച് പരിശീലകര്‍ തയ്യാറാണ്. എമിറേറ്റ്സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് യൂണിവേഴ്സിറ്റിയുടെ സാങ്കേതിക പങ്കാളി. വനിതകളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് 150 വനിതകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

പ്രായ- ദേശ ഭേദമന്യേ എല്ലാ വനിതകള്‍ക്കും ഇവിടെ പരിശീലനം നല്‍കും. റിയാദിലെ ആദ്യത്തെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളാണ് പ്രിന്‍സസ് നൂറ യൂനിവേഴ്സിറ്റിയിലേത്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് സൗദിയില്‍ ഡ്രൈവിംഗ് തുടങ്ങാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x