
തലയുടെ ഒരു ഭാഗം മുറിഞ്ഞുപോയതിനുശേഷവും ഒരാഴ്ച്ചയിലധികമായി ജീവിച്ചിരിക്കുന്ന കോഴി അത്ഭുതമാകുന്നു. തായ്ലന്‍ഡിലെ റച്ചബൂരി പ്രവശ്യയിലാണ് ഏവരെയും അമ്പരപ്പിച്ച അത്ഭുതം നടക്കുന്നത്. സംഭവമറിഞ്ഞെത്തിയ കുറച്ച് സന്ന്യാസിമാര്‍ ഈ കോഴിയെ ഏറ്റെടുത്തു. സിറിഞ്ചിലൂടെ അവര്‍ ഈ കോഴിക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുകയാണ്. മുറിവില്‍ അണുബാധ ഉണ്ടാകാതിരിക്കുവാനായി അവര്‍ മരുന്നും നല്‍കുന്നുണ്ട്.
നൊപ്പൊംഗ് തിത്താമോ എന്നയാള്‍ ഈ കോഴിയുടെ ചിത്രമുള്‍പ്പടെ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് സംഭവം വൈറലായി മാറിയത്. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണത്തിലാകാം കോഴിക്ക് തല നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.
തല പോയെങ്കിലും പൂര്‍ണ ആരോഗ്യത്തോടെ നടക്കുന്നുണ്ട് ഈ കോഴി. ഇതിനു മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 1945നും 1947നും ഇടയില്‍ തലയില്ലാതെ കോഴി ജീവിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏകദേശം പതിനെട്ട് മാസത്തോളം ഈ കോഴി ജീവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.