Currency

ജീവിതശൈലീ രോഗങ്ങള്‍ വെല്ലുവിളിയാകുന്നു; സംസ്ഥാനത്ത് മൂന്നില്‍ ഒരാള്‍ പ്രമേഹരോഗി

സ്വന്തം ലേഖകന്‍Thursday, April 5, 2018 2:57 pm

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. സംസ്ഥാനത്ത് മൂന്നില്‍ ഒരാള്‍ പ്രമേഹരോഗിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒപ്പം വിവിധതരം പനികള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്.

കേരളം നേടിയെടുത്ത കേരള മോഡല്‍ ആരോഗ്യത്തിന് 1980 കളോടെയാണ് അപചയമുണ്ടായത്. ദേശീയ തലത്തിലും അന്താരാഷ്ട്രതലത്തിലും കേരളത്തിന്റെ ആരോഗ്യമേഖലയിലെ വളര്‍ച്ചാ സൂചികകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും കൊണ്ട് കേരളം പൊറുതിമുട്ടിയിരിക്കുകയാണ്.

പ്രമേഹം, രക്തസമ്മര്‍ദം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ ഒരുഭാഗത്ത്. ഡെങ്കു, മലേറിയ, എച്ച് വണ്‍ എന്‍ വണ്‍ ഉള്‍പ്പെടെയുള്ള പനികളും ജലജന്യരോഗങ്ങളും നിയന്ത്രണവിധേയമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x