Currency

ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മലയാളി നിര്യാതനായി

സ്വന്തം ലേഖകന്‍Wednesday, April 18, 2018 12:30 pm

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ജിദ്ദയില്‍ നിര്യാതനായി. എളംകൂര്‍ നിരന്നപറമ്പ് സ്വദേശി തലക്കോട്ടുപുറത്ത് ഉമ്മര്‍( 52) ആണ് നിര്യാതനായത്. ഇരുപതു വര്‍ഷമായി ബവാദിയിലെ മത്ബഖ് നയീം എന്ന ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു ഉമ്മര്‍.

ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഭാര്യ: റസിയ പാറാഞ്ചേരി. മക്കള്‍: മുഹമ്മദ് ഫൗസാന്‍, മുഹമ്മദ് ഷാഹിദ്, സുഹൈല്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x