Currency

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

സ്വന്തം ലേഖകന്‍Thursday, August 2, 2018 6:55 pm

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി സൗദിയിലെ ഖുന്‍ഫുദക്ക് സമീപം മുദില്ലിഫില്‍ മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍കുഴി റഹ്മത്ത് മന്‍സില്‍ അബ്ദുല്‍ സലാം (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ താമസ സ്ഥലത്തു വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മരണപ്പെടുകയായിരുന്നു.

എട്ടു വര്‍ഷത്തോളമായി തായിഫിലെ റാണി ജ്യൂസ് കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മാസം മുന്‍പാണ് മുദല്ലിഫി ബ്രാഞ്ചില്‍ എത്തിയത്.

ഇവിടെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം മക്കയില്‍ മറവ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. മഹ്മൂദ് മുസ്ല്യാര്‍ ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ബുഷ്റ, മക്കള്‍: മുഷ്താഖ്, ഉക്കാഷ്, ഫാത്വിമ, മിര്‍ഫ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x