Currency

ശരീരത്തിലെ കൊഴുപ്പിനെ തുരത്താന്‍ ‘കസ് കസ്’

സ്വന്തം ലേഖകന്‍Sunday, June 24, 2018 1:28 pm

സര്‍ബത്തിലും ഫലൂദയിലും കാണുന്ന ‘കസ് കസ്’ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും പ്രയോജനപ്രദമാണ്. ഇരുമ്പും മഗ്നീഷ്യവും സെലീനിയവും നിരോക്സീകാരികള്‍, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഉപകാരപ്രദങ്ങളായ മറ്റു ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ആല്‍ഫലിനോളിക് ആസിഡും ഒമേഗ ഫാറ്റി ആസിഡും കസ് കസിലുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളഞ്ഞ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെയും പ്രോട്ടീനും ധാരാളം ഉള്ളതിനാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. അസിഡിറ്റി തടയാനും കസ് കസ് കഴിക്കുന്നത് ഉത്തമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x