Currency

ഉറക്കകുറവ് സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം

സ്വന്തം ലേഖകന്‍Thursday, June 28, 2018 8:24 pm

നന്നായി ഉറങ്ങാന്‍ സാധിക്കാതെ വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ലഭിക്കാതെ വരുന്നതിനു പുറമേ രാവിലെ ആയാല്‍ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടും. ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെ കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. ദിവസം മുഴുവനുമുള്ള അധ്വാനവും ക്ഷീണവും തീര്‍ക്കനായാണ് രാത്രി എല്ലാവരും ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ ഉറക്കം ശരിയായില്ലെങ്കിലോ?

പുരുഷന്മാരെയും സ്ത്രീകളെയും ഇത് ബാധിക്കാറുണ്ട്. എന്നാല്‍ ഈ സ്ലീപ് ഡിസോഡര്‍ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നു. അമേരിക്കന്‍ സ്ലീപ് അസോസിയേഷന്‍ കൊളംബിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദിവസം ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങാന്‍ സാധിക്കുന്ന സ്ത്രീകളെ അപേക്ഷിച്ചു ഉറക്കകുറവുള്ള സ്ത്രീകളില്‍ രക്തസമ്മര്‍ദവും ഹൃദ്രോഗവും കൂടാനുള്ള സാധ്യത ഇരട്ടിയാണ് എന്ന് പഠനം പറയുന്നു. പഠനത്തില്‍ പറയുന്നത് ഏകദേശം 50 മുതല്‍70 ശതമാനം അമേരിക്കക്കാര്‍ക്കും ഉറക്കകുറവ് ഉണ്ടെന്നാണ്. ഇതില്‍ തന്നെ 30% പേര്‍ക്കും ഇന്‍സോമാനിയ അഥവാ ഉറക്കമില്ലായ്മ തന്നെയുണ്ട്.

എന്താണ് സ്ലീപ് ഡിസോര്‍ഡര്‍:

ശരിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയെയാണ് സസ്ലീപ് ഡിസോര്‍ഡര്‍ എന്ന് വിളിക്കുക. സ്ട്രെസ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശാരീരികമാനസികകാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ഇത് നമ്മുടെ ജീവിതത്തെ ബാധിച്ചു തുടങ്ങുമ്പോള്‍ ആണ് സ്ലീപ് ഡിസോര്‍ഡര്‍ ഉണ്ടാകുന്നത്.

ഉറക്കം ഒട്ടും ഇല്ലാതെ വരുന്ന അവസ്ഥ പലരിലും പല തരത്തിലാണ് ബാധിക്കുന്നത്. ശ്രദ്ധ ഇല്ലാതെ വരിക, ക്ഷീണം, മൂഡ് മാറ്റങ്ങള്‍, വിഷാദം എന്നിവയെല്ലാം ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x