
ആദ്യമായി ഒരു പാമ്പിനെ കണ്ടാല്‍ എങ്ങനെയിരിക്കും. ഈ പൂച്ചയാണെങ്കില്‍ അന്തംവിട്ടു നില്ക്കും. കാനഡയില്‍ നിന്നുള്ള ടിജെ എന്ന പൂച്ച ആദ്യമായി പാമ്പിനെ കണ്ട വീഡിയോ ആണിത്. പൂച്ചയുടെ ഉടമയായ ലിന്ഡേയാണ് ഈ കൗതുകകരമായ വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍, മേശപ്പുറത്ത് വച്ചൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിക്കടിയില്നിന്നും പാമ്പ് മെല്ലെ പുറത്ത് വരുന്നത് കാണാം. ഇത് കണ്ട പൂച്ച അന്തം വിട്ട് ഇതെന്ത് ജീവിയെന്ന നിലയില്‍ നോക്കിനില്‍ക്കുകയാണ്.
പൂച്ചയുടെ ഈ നില്‍പ്പ് കണ്ട് അനങ്ങരുത്’ എന്നൊരു സ്ത്രീയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. പൂച്ചയുടെ ഉടമ ലിന്‍ഡേ പറയുന്നത്, ‘ടിജെ വളരെ ഫ്രണ്ട്ലിയാണ്. പക്ഷെ, പാമ്പിനെ കണ്ടപ്പോഴവന് എന്ത് പറ്റിയതെന്നറിയില്ലെന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.