Currency

അമിത വണ്ണമുള്ളവരില്‍ മറവി രോഗത്തിനുള്ള സാധ്യതയെന്ന് പഠനം

സ്വന്തം ലേഖകന്‍Friday, July 6, 2018 7:53 pm

മിക്കവരിലും വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ കണ്ടു വരുന്ന പ്രശ്നമായിരുന്നു മറവിരോഗം. എന്നാല്‍ ഇന്ന് ഇത് പ്രായ ഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. അതു പോലെ തന്നെയാണ് അമിത വണ്ണമുള്ളവരില്‍ മറവിയ്ക്കുള്ള സാധ്യതയുണ്ടോ എന്നുള്ളത്.

അമിത വണ്ണമുള്ളവരില്‍ മറവി രോഗത്തിനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് പുതിയതായി പുറത്ത് വരുന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. തലച്ചോറിലെ ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഹിപ്പോക്യാമ്പസിനും വൈകാരിമകമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സിനുമാണ് മറവി രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുള്ളത്. ക്രമമില്ലാത്ത ഭക്ഷണ ശീലവും അമിത വണ്ണവും ശരീരത്തിലെ ഈ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ തെളിയുന്നു.

ഇത് ഡിമന്‍ഷ്യയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ്. ക്രമം തെറ്റിയ ഭക്ഷണ ശീലം ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുന്നതിന് ഇടയാക്കുകയും ഹിപ്പോക്യാമ്പസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് മറവി രോഗത്തിന് ഇടയാക്കുകയും ചെയ്യും. തലച്ചോറിന്റെ മിക്ക ഭാഗങ്ങള്‍ക്കും മറവിയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ വിവരിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x