
കുട്ടികളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാക്കുന്നതിന് ജങ്ക് ഫുഡിനുള്ള പങ്ക് വളരെ വലുതാണ്. അമിതവണ്ണം മുതല്‍ പഠനനിലവാരം കുറയല്‍ വരെ ജങ്ക് ഫുഡിന്റെ അപകടകരമായ സംഭാവനകളാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള അമിതമായ കൊഴുപ്പും അന്നജവും ഭാവിയില്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനുമുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പഞ്ചസാര അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണം പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കും. ജങ്ക് ഫുഡുകളില്‍ ചില ഘടകങ്ങള്‍ തലവേദന, വിഷാദ രോഗം എന്നിവയുണ്ടാക്കും. അമിതമായ ജങ്ക് ഫുഡ് ഉപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാവുകയും തന്മൂലം എല്ലുകള്‍ക്കും പേശികള്‍ക്കും ആയാസം നേരിടുകയും ചെയ്യുന്നു.
ജങ്ക് ഫുഡുകള്‍ കഴിക്കുന്ന കുട്ടികള്‍ക്ക് വിശപ്പ് കുറവായിരിക്കും. ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, അവല്‍, നിലക്കടല, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ കുട്ടികളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.