Currency

സ്മാര്‍ട്ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും പുറത്തേക്ക് വരുന്ന വെളിച്ചം അപകടകാരിയാണ്…

സ്വന്തം ലേഖകന്‍Wednesday, August 29, 2018 5:57 pm

സ്മാര്‍ട്ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകുമെന്ന് പുതിയ പഠനം. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ‘മക്യുലാര്‍ ഡി ജനറേഷന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാനാവില്ല.

സാധാരണരീതിയില്‍ 50 വയസ്സാകുമ്പോഴാണ് രോഗം പിടിപെടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകള്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നീലവെളിച്ചം കണ്ണിലെ റെറ്റിനയിലെത്തി റോഡ്, കോണ്‍ കോശങ്ങള്‍ നശിക്കുന്നതുവഴിയാണ് രോഗമുണ്ടാകുന്നത്. ഈ കോശങ്ങള്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാവില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല കംപ്യൂട്ടര്‍ സ്‌ക്രീനുകള്‍, സി.എഫ്.എല്‍, എല്‍.ഇഡി ലൈറ്റുകള്‍ എന്നിവയില്‍ നിന്നൊക്കെ വരുന്ന പ്രകാശത്തിലെ പ്രധാനഘടകം നീലവെളിച്ചമാണ്. ജേണല്‍ ഓഫ് സയന്റിഫിക് റിപ്പോര്‍ട്ടിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x