Currency

ഫാസ്റ്റുഫുഡ് ഒഴിവാക്കൂ… കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കൂ

സ്വന്തം ലേഖകന്‍Wednesday, September 5, 2018 12:49 pm

ഫാസ്റ്റ് ഫുഡ് സംസ്‌കാരം കുട്ടികളെ അമിതഭാരമുള്ളവരാക്കി തീര്‍ക്കുന്നതായി പഠനം. ഖത്തറില്‍ 44 ശതമാനം കുട്ടികള്‍ അമിത ഭാരമുള്ളവരെന്ന് പഠനം വ്യക്തമാക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണ് അമിത വണ്ണത്തിനും പൊണ്ണത്തടിക്കും പ്രധാന കാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ശിശുരോഗ ന്യൂട്രിഷന്‍ സ്പെഷ്യലിസ്റ്റ് ഡോ.മായാ ഇതാനി വ്യക്തമാക്കി.

28 ശതമാനം കുട്ടികളും പൊണ്ണത്തടിയന്‍മാരാണ്. ഇവരില്‍ 67 ശതമാനം കുട്ടികളും ചുരുങ്ങിയത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഫാസ്്റ്റ് ഫുഡ് കഴിക്കുന്നവരാണ്. സ്വദേശികളില്‍ 33 ശതമാനം കുട്ടികള്‍ പ്രാതല്‍ കഴിക്കാത്തവരാണ്. 70 ശതമാനം കുട്ടികളും കൃത്യമായി ഭക്ഷണം കഴിക്കാത്തവരാണ്. സ്‌കൂള്‍ സമയത്തിനിടക്ക് കുട്ടികള്‍ ഭക്ഷണം കൃത്യമായി കഴിക്കുന്നില്ല. പിന്നീട് കഴിക്കുന്ന ഭക്ഷണം ഫാസ്റ്റ് ഫുഡ് ഇനത്തില്‍ പെട്ടതുമാണ്.

80 ശതമാനം കുട്ടികളും പഴ വര്‍ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. ഭക്ഷണ ക്രമത്തില്‍ കൃത്യമായ ശ്രദ്ധ പാലിച്ചെങ്കില്‍ മാത്രമേ പൊണ്ണത്തടി കുറക്കാന്‍ സാധിക്കൂ. പൊണ്ണത്തടി കുറക്കാനെന്ന പേരില്‍ കാണുന്ന പരസ്യങ്ങളില്‍ വീണുപോകാതിതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ചികിത്സക്ക് രാജ്യത്ത് അഞ്ച് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x