Currency

ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?

സ്വന്തം ലേഖകന്‍Wednesday, October 17, 2018 1:20 pm

ബാര്‍ക്ലേസ് ഹറൂണ്‍ ലിസ്റ്റ് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരങ്ങളേതെല്ലാമെന്ന് ഊഹിക്കാമോ?. ഹറൂണ്‍ ലിസ്റ്റില്‍ ഇടം നേടിയ 233 ധനികര്‍ താമസിക്കുന്ന മുംബൈ നഗരമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ധനികര്‍ താമസിക്കുന്ന നഗരമത്രേ. 163 ധനികരുമായി ഡല്‍ഹിയും 69 പേരുമായി ബാംഗ്ലൂരും രണ്ടാമതും മൂന്നാമതും സ്ഥാനത്തെത്തി.

ആകെ 831 പേരാണ് പട്ടികയിലുള്ളത്. വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയാണ് ഈ പട്ടികയില്‍ ഏറ്റവും മുകളിലെത്തിയത്. 3.71 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് മുകേഷ് അംബാനിയുടെ പേരിലുള്ളത്. 37,400 കോടിയുടെ ആസ്തിയുമായി എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ് നാടാറാണ് ഡല്‍ഹിയിലെ ഏറ്റവും വലിയ ധനികനായി തെരഞ്ഞെടുക്കപ്പെട്ടത്. 37,100 കോടിയുടെ ആസ്തിയുമായി ഐക്കര്‍ മോട്ടോഴ്‌സിന്റെ വിക്രം ലാലും 31,400 കോടിയുടെ ആസ്തിയുമായി റോഷ്‌നി നാടാറും തൊട്ടുപിന്നിലുണ്ട്.

ലിസ്റ്റില്‍ മിക്കവാറും വ്യവസായ പ്രമുഖരുടെ പേരുകളാണുള്ളത്. എന്നാല്‍ ആകെ രണ്ട് സ്ത്രീകള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x