Currency

ആനയെ താരാട്ടുപാടി ഉറക്കുന്ന യുവാവ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സ്വന്തം ലേഖകന്‍Monday, October 22, 2018 2:14 pm
Play

കൊച്ചി: ഒരു കുഞ്ഞിനെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ പാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നല്ലൊരു താരാട്ട് പാട്ട് കേട്ട് കൊമ്പനാന ഉറങ്ങിപ്പോവുകയും ചെയ്തു. ഒരു മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.

പാട്ടിനവസാനം ആനയുടെ മുകളില്‍ ചാരിക്കിടന്നാണ് പാട്ട്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ചൈനാ ടിവി തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണീ യുവാവെന്നോ ആനയെന്നോ വീഡിയോയില്‍ വ്യക്തമല്ല. എന്തായാലും ആള്‍ മലയാളിയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x