
ഷോപ്പിംഗ് മാളിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്രാവിനെ ഇട്ടുവച്ചിരിക്കുന്ന ഭീമന് ടാങ്കിനുള്ളിലേക്ക് യുവതി വീഴുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ജിയാംസിംഗില് പ്രവര്‍ത്തിക്കുന്ന വ്യൂയി പ്ലാസയിലാണ് സംഭവം. സ്രാവിനു ഭക്ഷണം നല്കുന്ന സമയമാണ് അപകടം സംഭവിച്ചത്.
സ്രാവിന് ഭക്ഷണം നല്കിക്കൊണ്ടിരിക്കുകയായിരുന്ന ഇവര്‍ ടാങ്കിനു മുകളിലുള്ള പാലത്തില്‍ കൂടി ഓടുമ്പോള്‍ കാലു തെന്നി ടാങ്കിലേക്കു വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ ഇവര്‍ നീന്തുമ്പോള്‍ സമീപത്തുകൂടി സ്രാവുകളും നീന്തി നടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
മാളിലെ സെക്യൂരിറ്റി ജീവനക്കാരുടെയും സമീപമുണ്ടായിരുന്നവരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇവരെ ഞൊടിയിടയില്‍ ടാങ്കിനുള്ളില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ഇവര്‍ക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.