Currency

ഓടിക്കൊണ്ടിരുന്ന ട്രക്ക് ബൈക്കിന് മുകളിലേക്ക് വീണു; പിന്നീട് സംഭവിച്ചത്; വൈറലായി വീഡിയോ

സ്വന്തം ലേഖകന്‍Saturday, December 29, 2018 1:11 pm
Play

ഗുവാങ്: യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് ട്രക്ക് വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണ ചൈനയിലെ ഗുവാങ്സി ജുവാംഗ് നഗരത്തില്‍ വെച്ചാണ് സംഭവം നടന്നത്. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൂര്‍ണ്ണമായും നശിച്ചു. എന്നാല്‍ പരിക്കുകളൊന്നുമേല്‍ക്കാതെ യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് യുവാക്കള്‍ ബൈക്കില്‍ പോകുകയായിരുന്നു. പെട്ടെന്നാണ് ഇവരുടെ എതിര്‍വശത്തുകൂടി വരുകയായിരുന്ന മണ്ണ് നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് വീണത്. ട്രക്ക് റോഡിലേക്ക് മറിഞ്ഞ് വീഴുന്നതും യുവാക്കള്‍ ട്രക്കിനെ മറിക്കടന്ന് പോകുന്നതും ഒരുമിച്ചായിരുന്നു. എന്നാല്‍ അതിശയിപ്പിച്ചായിരുന്നു യുവാക്കളുടെ രക്ഷപ്പെടല്‍. യുവാക്കളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x