Currency

നഖം വെട്ടുന്നതിനിടെ നായക്കുട്ടി കുഴഞ്ഞുവീണു; ഓസ്‌കാര്‍ ഉറപ്പെന്ന് സോഷ്യല്‍മീഡിയ

സ്വന്തം ലേഖകന്‍Monday, September 9, 2019 2:45 pm
Play

ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടിവരില്ല, അതിന് ഒരു അവകാശിയെ ഉള്ളൂവെന്ന് സോഷ്യല്‍മിഡിയ ഒന്നടങ്കം പറയുന്നു. വെറുതെയല്ല സോഷ്യല്‍ മീഡിയയുടെ ഈ അഭിപ്രായ പ്രകടനം. കഥയിലെ താരം മറ്റാരുമല്ല ഒരു നായക്കുട്ടിയാണ്. ഓസ്‌കാറിനെ വെല്ലുന്നതാണ് ഇവന്റെ കുസൃതികള്‍.

നഖം വേട്ടാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ് നമ്മുടെ കഥാനായകനെ. എന്നാല്‍ ആള്‍ക്ക് അത് തീരെ ഇഷ്ടമില്ലെന്ന് ശരീരഭാഷ കണ്ടാലറിയാം. നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ദേ കിടക്കുന്നു നായക്കുട്ടി താഴെ. ഒറ്റബോധം കെടലായിരുന്നു. നഖം വെട്ടാതിരിക്കാന്‍ നായക്കുട്ടി കാണിച്ച അടവ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. 60 ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x