
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് 19 സംബന്ധിച്ച ആശങ്കകള്‍ പങ്കുവെയ്ക്കാനും ഡോക്ടര്‍മാരുമായി വിഡിയോ, ടെലിഫോണ്‍ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോര്‍ക്ക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനം, ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ തേടുന്നതിനും സംവിധാനമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറു വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത്.
ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോ, ഇഎന്‍ടി ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്. നോര്‍ക്കയുടെ വെബ്സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭിക്കും. വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ കോവിഡ് റജിസ്ട്രേഷന്, ഡോക്ടര്‍ ഓണ്‍ ലൈന്‍, ഹലോ ഡോക്ടര്‍ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ലിക്ക് ബട്ടണ്‍ അമര്‍ത്തണം. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് വിവിധ സേവനങ്ങള്‍ ലഭ്യമാകും.
സേവനം ലഭ്യമാകുന്നതിന്:
Step 1: https://www.norkaroots.org/web/guest/covid-services എന്ന വെബ്സൈറ്റിലെ “ഡോക്ടര്‍ ഓണ്‍ലൈന്‍” ക്ലിക്ക് ചെയ്യുക. അപ്പോൾ QuikDr.com ലേക്ക് റീഡൈറക്ട് ചെയ്യും.
Step 2: ക്വിക് ഡോക്ടർ (https://quikdr.com/register) ൽ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് ലോഗിൻ ചെയ്യുക.
Step 3: മെഡിക്കൽ കൺസൾട്ടഷന്‍ IMA Hospital സെലക്ട് ചെയ്തു ഡോക്ടറെ സെർച്ച് ചെയ്യുക.
@ മാനസികാരോഗ്യം സംബന്ധിച്ച സേവനങ്ങൾക്ക് Mental Health Service സെലക്ട് ചെയ്യുക.
Step 4: നിങ്ങളുടെ സമയക്രമം അനുസരിച്ചു ഡോക്ടറെ സെലക്ട് ചെയ്തു കൺസൾറ്റേഷൻ സമയം ഉറപ്പാക്കുക.
Step 5: മീറ്റിങ് ഐഡി എസ്.എം.എസ്/ഇ-മെയിൽ വഴി ലഭ്യമാകും. മീറ്റിങ് ഐ ഡി ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വിഡിയോ കോൺഫെറെൻസിങ് മുഖേന കൺസൾട്ട് ചെയ്യാം.
വിഡിയോ കോൺഫെറെൻസിങിന് ക്വിക് ഡോക്ടർ ലൈറ്റ് ആൻഡ്രോയ്ഡ് ആപ്പ് (https://play.google.com/store/apps/details?id=com.quikdr.lite.app) ഡൗൺലോഡ് ചെയ്യണം, അല്ലെങ്കിൽ, quikdr.com വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിച്ച് കൺസൾട്ടഷൻ നടത്താവുന്നതാണ്.
Step 6: ഡോക്ടർ തരുന്ന കുറിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇ-മെയിലിലും ലഭ്യമാകും. ഇത് കാണിച്ച് മരുന്നുകൾ വാങ്ങി ഉപയോഗിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.